ന്യൂസിലാണ്ടിലെ തോല്‍വിയ്ക്ക് കാരണം മോശം തയ്യാറെടുപ്പുകളല്ല

Getty Images

ഇന്ത്യയ്ക്ക് ന്യൂസിലാണ്ടില്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇരു ടെസ്റ്റുകളിലും ഇന്ത്യ തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ ബാറ്റ്സ്മാന്മാര്‍ സ്വിംഗിനെതിരെയും ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെയും ബുദ്ധിമുട്ടിയ ഇന്ത്യന്‍ താരങ്ങള്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ മോശം തയ്യാറെടുപ്പുകളല്ല ടീമിന് തിരിച്ചടിയായതെന്നാണ് ബാറ്റ്സ്മാന്മാര്‍ക്ക് പിന്തുണയായി ബാറ്റിംഗ് കോച്ച് കൂടിയായ വിക്രം റാഥോര്‍ പറയുന്നത്.

ന്യൂസിലാണ്ടിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ലഭിച്ച പിച്ചില്‍ വളരെ അധികം പുല്ലും പ്രതീക്ഷിച്ചതിലും അധികം ബൗണ്‍സുമാണുണ്ടായതെന്നും അതാണ് പരാജയത്തിന്റെ ഒരു കാരണമെന്നും റാഥോര്‍ വ്യക്തമാക്കി. എന്നാല്‍ ഈ കാര്യങ്ങളെല്ലാം രണ്ട് ടീമുകള്‍ക്കും ഒരു പോലെയായിരുന്നുവെന്ന കാര്യം താന്‍ വിസ്മരിക്കുന്നില്ലെന്നും റാഥോര്‍ പറഞ്ഞു. അവര്‍ ‍ഞങ്ങളെക്കാള്‍ മികച്ച രീതിയില്‍ സ്ഥിതി കൈകാര്യം ചെയ്തുവെന്നും റാഥോര്‍ വ്യക്തമാക്കി.

തയ്യാറെടുപ്പുകളില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നും താന്‍ മോശം ടെക്നിക്കാണ് പരാജയത്തിന് കാരണമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും റാഥോര്‍ വ്യക്തമാക്കി. മികച്ച രീതിയില്‍ കഠിന പ്രയത്നത്തോടെയുള്ള പരിശീലനങ്ങളിലാണ് ടീം ഏര്‍പ്പെട്ടിട്ടുള്ളതെന്നും റാഥോര്‍ അഭിപ്രായപ്പെട്ടു.

Previous articleബ്രൂണോയുമായുള്ള കൂട്ടുകെട്ട് വിജയിച്ചാൽ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും
Next articleഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫിക്സ്ചറുകൾ എത്തി