ഇന്ത്യ എക്കെതിരെ ന്യൂസിലാൻഡിന് മികച്ച തുടക്കം

Staff Reporter

ഇന്ത്യ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് എ ടീമിന് മികച്ച തുടക്കം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എടുത്തിട്ടുണ്ട്.

36 റൺസുമായി ഡാരിൽ മിച്ചലും 46 റൺസുമായി ഡെയ്ൻ ക്ലവറുമാണ് ക്രീസിൽ ഉള്ളത്. ന്യൂസിലാൻഡിന് വേണ്ടി മുൻനിര ബാറ്റ്സ്മാൻ എല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗ്ലെൻ ഫിലിപ്സ് 65 റൺസ് എടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു. റുഥർഫോർഡ് (40), യങ്(26), സെയ്‌ഫെർട്ട്(30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും അവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷഹബാസ് നദീം ഒരു വിക്കറ്റ് വീഴ്ത്തി.