ന്യൂസിലാണ്ടിന്റെ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ചു, ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്പ്സും പുതുമുഖങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പുതുമുഖ കരാറുകാരായ ഡാരില്‍ മിച്ചലിനും ഗ്ലെന്‍ ഫിലിപ്പ്സിനും ഉള്‍പ്പെടെ 20 പുരുഷ താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കി ന്യൂസിലാണ്ട്. 2021-22 വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. അടുത്തിടെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച ബിജെ വാട്‍ളിംഗ് ആണ് കരാറില്‍ നിന്ന് പുറത്ത് പോകുന്ന താരം. അജാസ് പട്ടേല്‍ ആണ് കരാര്‍ ലഭിയ്ക്കാത്ത മറ്റൊരു താരം.

ന്യൂസിലാണ്ടിന് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുത്ത താരങ്ങളാണ് മിച്ചലും ഫിലിപ്പ്സും. മിച്ചല്‍ കഴിഞ്ഞ വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലും ശതകം നേടിയപ്പോള്‍. ന്യൂസിലാണ്ടിന്റെ ടി20 സ്ക്വാഡിലെ പ്രാധാന്യമുള്ള അംഗമാണ് ഗ്ലെന്‍ ഫിലിപ്പ്സ്. താരം ഈ ഫോര്‍മാറ്റില്‍ ശതകവും നേടിയിട്ടുണ്ട്.

ന്യൂസിലാണ്ട് കേന്ദ്ര കരാര്‍ നേടിയ താരങ്ങള്‍ : Tom Blundell, Trent Boult, Devon Conway, Colin de Grandhomme, Lockie Ferguson, Martin Guptill, Matt Henry, Kyle Jamieson, Tom Latham, Daryl Mitchell, Henry Nicholls, James Neesham, Glenn Phillips, Mitchell Santner, Ish Sodhi, Tim Southee, Ross Taylor, Neil Wagner, Kane Williamson, Will Young.