ന്യൂസിലാണ്ട് എ ടീം ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ എ ടീമുമായുള്ള ചതുര്‍ദിന – ഏകദിന പരമ്പരയ്ക്കായി ന്യൂസിലാണ്ട് എ ടീം എത്തുന്നു. 2018ന് ശേഷം ഇതാദ്യമായാണ് ന്യൂസിലാണ്ടിന്റെ എ ടീം ഒരു വിദേശ പര്യടനത്തിന് പോകുന്നത്. ഇതിന് മുമ്പ് 2018ൽ യുഎഇയിലാണ് ടീം സന്ദര്‍ശനം നടത്തിയത്. അന്ന് പാക്കിസ്ഥാന്‍ എ ടീമിനെതിരെയാണ് ടീം കളിക്കാനെത്തിയത്.

മൂന്ന് ചതുര്‍ദിന മത്സരങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങളിലുമാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ചതുര്‍ദിന മത്സരങ്ങളെല്ലാം ബെംഗളൂരുവിലും ഏകദിന മത്സരങ്ങള്‍ ചെന്നൈയിലുമാണ് നടക്കുക.

ന്യൂസിലാണ്ട് ടീമിൽ അന്താരാഷ്ട്ര മത്സരം കളിച്ച് പരിചയസമ്പത്തുള്ള ഏഴ് താരങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

 

New Zealand A: Tom Bruce (captain), Robbie O’Donnell (captain), Chad Bowes, Joe Carter, Mark Chapman, Dane Cleaver (wk), Jacob Duffy, Matt Fisher, Cameron Fletcher (wk), Ben Lister, Rachin Ravindra, Michael Rippon, Sean Solia, Logan van Beek and Joe Walker.

New Zealand A vs India A

Four-day games (all in Bengaluru): 1st match: September 1-4, 2nd match: September 8-11 and 3rd match: September 15-18

One-day games (all in Chennai): 1st match: September 22, 2nd match: September 25 and 3rd match: September 27