ആവശ്യമുള്ള ഫിറ്റ്നസ് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ നിലനിർത്തിയില്ലെങ്കിൽ ശമ്പളം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ജനുവരി 6,7 തിയ്യതികളിൽ പരിശോധിക്കാനിരിക്കെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ തീരുമാനം. തുടർച്ചയായി ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപെടുന്നവരുടെ കോൺട്രാക്ട് തരം താഴ്ത്താനും പാകിസ്ഥാൻ ക്രിക്സ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
സെൻട്രൽ കോൺട്രാക്ട് ഉള്ള മുഴുവൻ താരങ്ങളും നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഫിറ്റ്നസ് ഇല്ലാത്ത പക്ഷം താരങ്ങളുടെ ശമ്പളത്തിൽ നിന്ന് 15% കുറക്കാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വെക്കുന്ന ഫിറ്റ്നസ് മാനദണ്ഡം താരങ്ങൾ കൈവരിക്കുന്നത് വരെ പാകിസ്ഥാൻ താരങ്ങളുടെ ശമ്പളം 15% കുറക്കുമെന്നും ബോർഡ് വ്യക്തമാക്കി.