സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിഭയുടെ അടുത്ത് ഒരു താരവും എത്തുമെന്ന് കരുതിയില്ല, കോഹ്‌ലിയെ പുകഴ്ത്തി കപിൽ ദേവ്

- Advertisement -

ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവു കൂടിയായ കപിൽ ദേവ് രംഗത്ത്. ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർ ഉണ്ടാക്കിയ സ്റ്റാൻഡേർഡിന് അടുത്ത് മറ്റൊരു താരവും എത്തുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും എന്നാൽ വിരാട് കോഹ്‌ലി അതിന് അടുത്ത് എത്തിയെന്നും കപിൽ ദേവ് പറഞ്ഞു.

കോഹ്‌ലിക്ക് ഇനിയും ഒരുപാട് മുൻപോട്ട് പോവാൻ ഉണ്ടെന്നും കരിയറിന്റെ മധ്യത്തിൽ വെച്ച് താരത്തെ കുറിച്ച് സംസാരിക്കുന്നത് ശെരിയല്ലെന്നും കപിൽ പറഞ്ഞു. എന്നാൽ കോഹ്‌ലി കോഹ്‌ലി നമുക്ക് എല്ലാർക്കും നൽകിയത് സമാനതകളില്ലാത്ത കാര്യങ്ങൾ ആണെന്നും കപിൽ പറഞ്ഞു. താൻ ഒരിക്കലും സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിഭയുടെ അടുത്ത് ഒരു താരം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കോഹ്‌ലി അതിന് അടുത്ത് എത്തിയെന്നും കപിൽ പറഞ്ഞു.

എന്നാൽ ക്രിക്കറ്റിൽ സച്ചിന് തന്നെയാണ് ഏറ്റവും ഔന്നിത്യം എന്നും പക്ഷെ കോഹ്‌ലി ക്രിക്കറ്റിനെ വേറെ ഒരു തലത്തിലേക്ക് എത്തിച്ചെന്നും കപിൽ പറഞ്ഞു.

Advertisement