ബംഗ്ലാദേശ് ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് പദവി രാജി വെച്ച് നീല്‍ മക്കിന്‍സി

- Advertisement -

ബംഗ്ലാദേശ് ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് പദവി രാജി വെച്ച് നീല്‍ മക്കിന്‍സി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മക്കിന്‍സിയുടെ രാജി. ബംഗ്ലാദേശിന്റെ വൈറ്റ് ബോള്‍ ടീമിന്റെ കണ്‍സള്‍ട്ടന്റായിരുന്നു നീല്‍ മക്കിന്‍സി. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് മക്കിന്‍സി വിട്ട് നിന്നേക്കുമെന്നും പകരം താത്കാലികമായി ക്രെയിഗ് മക്മില്ലനെ ബോര്‍ഡ് പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് താന്‍ ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് നീല്‍ മക്കിന്‍സിയുടെ ഭാഷ്യം. ടീമിന്റെ പ്രധാന ബാറ്റ്സ്മാന്മാരുടെ ഇടയില്‍ ഏറെ പ്രിയങ്കരനായ വ്യക്തിയായിരുന്നു നീല്‍ മക്കിന്‍സി. അതിനാല്‍ തന്നെ താരത്തിനെ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുവാനായി ബോര്‍ഡ് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.

Advertisement