മെസ്സിക്ക് ബാഴ്സലോണ വിടണം എന്നുണ്ടെങ്കിൽ വില കുറക്കാൻ ബാഴ്സ തയ്യാർ

- Advertisement -

ഇന്നലെ പരിശീലകൻ കോമാനുമായി നടത്തിയ ചർച്ചയിൽ മെസ്സി ക്ലബ് വിടാൻ ആണ് തനിക്ക് കൂടുതൽ താല്പര്യം എന്ന് പറഞ്ഞതോടെ ബാഴ്സലോണ ബോർഡ് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. മെസ്സി ക്ലബ് വിടണം എന്ന് പറഞ്ഞതോടൊപ്പം തനിക്ക് കരാർ ബാക്കി ഉള്ളതിനാൽ ക്ലബ് വിടുക എളുപ്പമാകില്ല എന്ന് കാര്യവും ബോർഡിനോട് ചർച്ച ചെയ്തിരുന്നു. അടുത്ത സീസൺ വരെയാണ് മെസ്സിക്ക് ബാഴ്സലോണയിൽ കരാർ ഉള്ളത്.

മെസ്സിയുടെ റിലീസ് ക്ലോസ് ഇപ്പോൾ 700 മില്യൺ ആണ്. അത്രയും തുക നൽകി മെസ്സിയെ വാങ്ങാൻ ഇപ്പോൾ ലോകത്തെ ഒരു ക്ലബിനും സാധ്യമല്ല. അതുകൊണ്ട് തന്നെ മെസ്സി ക്ലബ് വിടാൻ ശ്രമിച്ചാലും അത് നടക്കില്ല. അതുകൊണ്ട് മെസ്സി ക്ലബ് വിടണം എന്ന് ഉറപ്പിച്ച് പറയുക ആണെങ്ക റിലീസ് ക്ലോസ് കുറയ്ക്കാൻ ബാഴ്സ തയ്യാറാകും. മെസ്സി ആഗ്രഹിച്ചാൽ ക്ലബ് വിടാൻ അനുവദിക്കും എന്ന് നേരത്തെ തന്നെ ബാഴ്സലോണ ബോർഡ് പറഞ്ഞിരുന്നു. മെസ്സിയുടെ റിലീസ് ക്ലോസ് 200 മില്യണ് അകത്തേക്ക് മാറ്റാൻ ബാഴ്സലോണ തയ്യാറായേക്കും. അങ്ങനെ ആണെങ്കിൽ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, പി എസ് ജി എന്നീ ടീമുകൾ മെസ്സിക്കായി ചെറിയ ശ്രമങ്ങൾ നടത്തിയേക്കും.

Advertisement