ബെർണഡെസ്കിയെ സ്വന്തമാക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് ശ്രമം

- Advertisement -

യുവന്റസിന്റെ മധ്യനിര താരം ബെർണഡെസ്കിയെ സ്വന്തമാക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് ശ്രമിക്കും. ഈ സീസണിൽ ബെർണഡെസ്കി ക്ലബ് വിടുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. താരത്തിനായി 30 മില്യണോളം അത്ലറ്റിക്കോ മാഡ്രിഡ് വാഗ്ദാനം ചെയ്തതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം കാഴ്ചവെക്കാൻ ബെർണഡെസ്കിക്ക് ആയിരുന്നില്ല.

താരത്തെ വിറ്റ് പുതിയ ഒരു മധ്യനിര താരത്തെ യുവന്റസിൽ എത്തിക്കാൻ ആണ് പുതിയ പരിശീലകൻ പിർലോ ശ്രമിക്കുന്നത്. 26കാരനായ ബെർണഡെസ്കി 2017മുതൽ യുവന്റസിൽ ഉണ്ട്. അലെഗ്രിക്ക് കീഴിൽ നല്ല ഫുട്ബോൾ കാഴ്ചവെക്കാൻ ആയിരുന്നു എങ്കിലും സാരിക്ക് കീഴിൽ അത്ര നല്ല കളിയല്ല താരം കളിച്ചത്.

Advertisement