പുതിയ ടീമിനെ വാര്‍ത്തെടുക്കണം, അതിനായി യുവതാരങ്ങളെ ടീമിലേക്ക് ഉള്‍പ്പെടുത്തും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിലക്ക് നേരിടുന്ന സിംബാബ്‍വേ ക്രിക്കറ്റിന് വിലക്ക് മാറ്റാനായാല്‍ പുതിയ ടീമിനെ വാര്‍ത്തെടുക്കേണ്ട ദൗത്യം ഇപ്പോളെ തുടങ്ങക്കഴിഞ്ഞുവെന്ന് പറഞ്ഞ് ടീമിന്റെ കോച്ച് ലാല്‍ചന്ദ് രാജ്പുത്. പുതിയ ടീമിനെ വാര്‍ത്തെടുക്കാനായി യുവ താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് ഐക്യം നിലകൊള്ളുന്ന പുതിയ സംസ്കാരം തന്നെ പടുത്തുയര്‍ത്തേണ്ടിയിരിക്കുന്നുവെന്ന് ലാല്‍ചന്ദ് പറഞ്ഞു. ഒറ്റയടിക്കുള്ള മാറ്റങ്ങളല്ല തങ്ങള്‍ ഉറ്റുനോക്കുന്നത്.

കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതു തലമുറ നിലയുറപ്പിക്കുമ്പോള്‍ അവര്‍ക്ക് ഉപദേശങ്ങളുമായി പരിചയ സമ്പന്നരായ താരങ്ങളുടെ ആവശ്യമുണ്ട്. ബംഗ്ലാദേശ് ടൂറിന് സമാനമായ രീതിയില്‍ യുവത്വത്തിന്റെ പരിചയ സമ്പത്തിന്റെ മിശ്രണമാണ് ടീം തിരഞ്ഞെടുപ്പില്‍ പാലിച്ചിട്ടുള്ളതെന്നും ലാല്‍ചന്ദ് രാജ്പുത് വ്യക്ത‍മാക്കി. സിംബാബ്‍വേ ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി എന്ന് പറഞ്ഞ് ഈ അടുത്താണ് ഐസിസി അവരെ വിലക്കിയത്. അതോടെ 2020 ടി20 ലോകകപ്പില്‍ ടീമിന് കളിക്കാനാകില്ലെന്ന് ഉറപ്പായി.

അടുത്ത മാസം നടക്കാനിരുന്നിരുന്ന ഐസിസി ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുകയെന്ന സിംബാബ്‍വേയുടെ മോഹങ്ങള്‍ക്ക് തന്നെ തിരിച്ചടിയായി മാറുകയായിരുന്നു ഐസിസിയുടെ തീരുമാനം. ഇതിന് ശേഷം സോളമണ്‍ മിര്‍ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചിരുന്നു. പിന്നീട് ബംഗ്ലാദേശിലെ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം നിലവിലെ ക്യാപ്റ്റന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സയും വിരമിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.