“പ്രീമിയർ ലീഗിൽ കളിച്ചിരുന്നെങ്കിൽ താൻ ഫർമീനോയെ പോലെ തിളങ്ങിയേനെ” – റിവാൾഡോ

ബ്രസീലിയൻ താരം റൊബേർട്ടോ ഫർമീനോ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കാഴ്ചവെക്കുന്ന മികവ് പകരം വെക്കാൻ ഇല്ലാത്തത് ആണെന്ന് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. ലിവർപൂളിൽ സലായും മാനെയും ഉണ്ടെങ്കിലും ഫർമീനോയുടെ നിസ്വാർത്ഥമായ പ്രകടനങ്ങൾക്ക് ആണ് ഇപ്പോൾ കൂടുതൽ കയ്യടി ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ച നേടിയ ഗോളോടെ പ്രീമിയർ ലീഗിൽ 50 ഗോളുകൾ നേടുന്ന ആദ്യ ബ്രസീലിയൻ താരമായും ഫർമീനോ മാറിയിരുന്നു.

ഇത്ര കാലത്തിനിടയിൽ ഒരു ബ്രസീലിയൻ അറ്റാക്കർക്ക് പോലും ഇംഗ്ലണ്ടിൽ തിളങ്ങാൻ ആയിരുന്നില്ല. അവിടെയാണ് ഫർമീനോ താരമായത്. എന്നാൽ താൻ തന്റെ നല്ല കാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വന്നിരുന്നു എങ്കിൽ ഫർമീനോയെ പോലെ തിളങ്ങിയേനെ എന്ന് റിവാൾഡോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സൈൻ ചെയ്യാൻ അവസരം ഉണ്ടായപ്പോൾ താൻ ചെയ്തില്ല. അന്ന് സൈൻ ചെയ്തിരുന്നു എങ്കിൽ ഫർമീനോയെ പോലെ റെക്കോർഡുകൾ താനും കുറിക്കുന്നുണ്ടാകുമായിരുന്നു എന്നും റിവാൾഡോ പറഞ്ഞു.