നൈൻഗോളനെ ഇന്റർ റിലീസ് ചെയ്തു, താരം ഇനി കലിയരിയിൽ

Nainggolan 768x513

ബെൽജിയൻ താരം നൈൻഗോളനെ ഇന്റർ മിലാൻ റിലീസ് ചെയ്തു. താരത്തിന് ഇനിയും കരാർ ബാക്കിയുണ്ട് എങ്കിലും താരത്തെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇറ്റാലിയൻ ക്ലബായ കലിയരി നൈൻഗോളനെ സ്വന്തമാക്കും. അവസാന രണ്ടു സീസണിലും കലിയരിയിൽ തന്നെയാണ് നൈങോളൻ ലോണിൽ കളിച്ചത്.

നേരത്തെ 2010 മുതൽ 2014വരെ കലിയരിയിൽ കളിച്ചായിരുന്നു നൈങോളൻ എല്ലാവരുടെയും ശ്രദ്ധയിൽ എത്തിയത്. മൂന്ന് വർഷം മുമ്പ് റോമയിൽ നിന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നു നൈങോളൻ ഇന്റർ മിലാനിൽ എത്തിയത്. എന്നാൽ താരത്തിന് അവിടെ കാര്യമായി തിളങ്ങാൻ ആയില്ല. ആകെ 41 മത്സരങ്ങൾ മാത്രമാണ് താരം ഇന്ററിനായി കളിച്ചത്. ഇതിനിടയിൽ താരം ഇന്റർ മിലാൻ മാനേജ്മെന്റുമായി ഉടക്കുകയും ചെയ്തു.

Previous articleഓസ്കാർ മിൻഗുവേസക്കും പരിക്ക്
Next articleനാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനായി പുതിയ അപേക്ഷകള്‍ ബിസിസിഐ ക്ഷണിക്കുന്നു