അണ്ടർ 19 ലോകകപ്പിന് നസീം ഷായും

- Advertisement -

ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാന് വേണ്ടി ടെസ്റ്റിൽ 16ആം വയസ്സിൽ അരങ്ങേറ്റം നടത്തിയ നസീം ഷാ അടുത്ത അണ്ടർ 19 ലോകകപ്പിൽ കളിക്കുമെന്ന് പരിശീലകൻ. പാകിസ്ഥാൻ യുവ ടീം പരിശീലകൻ ഇജാസ് അഹമ്മദാണ് നസീം ഷാ അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാന് വേണ്ടി കളിക്കുമെന്ന് പ്രഖ്യാപിച്ചത്.

സെലക്ടർമാരോടും പാകിസ്ഥാൻ ബൗളിംഗ് പരിശീലകൻ വാഖാർ യൂനിസിനോടും താരത്തെ അണ്ടർ 19 ലോകകപ്പിന് വേണ്ടി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇജാസ് അഹമ്മദ് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച നസീം ഷാ മത്സരത്തിൽ ഒരു വിക്കറ്റും നേടിയിരുന്നു. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാമത്തെ ഡേ നൈറ്റ് ടെസ്റ്റിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

Advertisement