ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ യുവരാജ് സിംഗിനോടായിരുന്നു ഇഷ്ട്ടമെന്ന് രോഹിത് ശർമ്മ

- Advertisement -

താൻ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ തനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയത് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിനോടായിരുന്നുവെന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. യുവരാജ് സിംഗിനോട് സംസാരിക്കാനും അദ്ദേഹത്തെ പോലെ കളിക്കാനും അതെ പോലെ പരിശീലനം നടത്താനും തനിക്ക് ഇഷ്ട്ടമായിരുന്നുവെന്ന് രോഹിത് ശർമ്മ പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ താരങ്ങൾ നടത്തിയ ചാറ്റ് സെഷനിലാണ് രോഹിത് ശർമ്മ തന്റെ ഇഷ്ട്ടങ്ങൾ വെളിപ്പെടുത്തിയത്. ഞാൻ ടീമിൽ എത്തിയ കാലത്ത് യുവരാജ് സിംഗിന് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന റോൾ ഭാവിയിൽ തനിക്കും വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നെന്നും രോഹിത് ശർമ്മ പറഞ്ഞു. മധ്യ നിരയിൽ ബാറ്റ് ചെയ്യാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും പോയിന്റിൽ ഫീൽഡ് ചെയ്യാനും തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും രോഹിത് ശർമ്മ വെളിപ്പെടുത്തി.

Advertisement