ക്രിസ്റ്റ്യാനോ റൊണാൾഡോയോട് സ്പോർടിങിനായി കളിക്കാൻ ആവശ്യപ്പെടും എന്ന് അമ്മ

Cristiano Ronaldo Portugal 1024x683

ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ പോർച്ചുഗലിൽ വരണം എന്നാണ് തന്റെ ആഗ്രഹം എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അമ്മ. ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പോർടിങ് ലിസ്ബണു വേണ്ടി കളിക്കണം എന്നും താൻ ഉടൻ തന്നെ റൊണാൾഡോയോട് ഇത് സംബന്ധിച്ചു സംസാരിക്കും എന്നും റൊണാൾഡോയുടെ അമ്മ പറഞ്ഞു. അടുത്ത സീസണിൽ തന്നെ സ്പോർടിംഗിലേക്ക് വരാൻ റൊണാൾഡോയോട് ആവശ്യപ്പെടും എന്നും അമ്മ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് സ്പോർടിങിലൂടെ ആയിരുന്നു. അവിടെ നിന്നായിരുന്നു താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്‌. ഇപ്പോൾ യുവന്റസിൽ ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ശ്രമിക്കുകയാണ് ഇപ്പോൾ. പക്ഷെ താരം പോർച്ചുഗലിലേക്ക് തിരികെ പോകും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

Previous articleമുസ്തഫിസുര്‍ ബംഗ്ലാദേശിന്റെ പ്രധാന ബൗളര്‍, ന്യൂ ബോള്‍ താരത്തിന് നല്‍കും
Next articleരമേശ് പവാറിനെ വീണ്ടും കോച്ചായി നിയമിച്ച് ബിസിസിഐ