തന്റെ സ്ഥിരം ശൈലിയിലുള്ള പരിശീലനം നടത്താതെ വിട്ട് വീഴ്ച നടത്തിയതാണ് മുഷ്ഫിക്കുര്‍ റഹിമിന് ടി20യിൽ വിനയായതെന്ന് പറഞ്ഞ് മുഷ്ഫിക്കുര്‍ റഹിമിന്റെ കുട്ടിക്കാലത്തെ കോച്ച്. മുഷ്ഫിക്കുര്‍ റഹിം 2006ൽ സിംബാബ്വേയ്ക്കെതിരെ ആണ് അരങ്ങേറ്റം നടത്തിയത്. 102 മത്സരങ്ങളിൽ നിന്ന് 1500 റൺസാണ് താരം നേടിയത്.
ലോകകപ്പിലെ മോശം ഫോമിനെത്തുടര്‍ന്ന് താരത്തിനെ പിന്നീട് ബോര്‍ഡ് ടി20യിൽ നിന്ന് വിശ്രമം നൽകുന്നതായി അറിയിച്ചുവെങ്കിലും തന്നെ ടീമിൽ നിന്ന് പുറത്താക്കിയതാണെന്നും അത് അത് പോലെ പറയണമെന്നും താരം പറഞ്ഞതിന് ബോര്‍ഡ് കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ടിരുന്നു.
താരത്തിന്റെ കുട്ടിക്കാലത്തെ കോച്ചായ നസ്മുള്‍ അബേദിന്‍ പറയുന്നത് താരം തന്റെ സ്ഥിരം പരിശീലനത്തിൽ നിന്ന് വ്യതിചലിച്ചതാണ് താരത്തിന് തിരിച്ചടിയായതെന്നാണ്. താരത്തിന് ഒരു പാറ്റേൺ ഉണ്ടായിരുന്നുവെന്നും അതിൽ നിന്നും വ്യത്യാസം വരുത്തുവാന്‍ താരം ശ്രമിച്ചുവെന്നും നെറ്റ്സിൽ താരം ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ വളരെ അധികം എഫേര്‍ട് എടുക്കുന്നത് പോലെ തോന്നിയെന്നും നസ്മുള്‍ പറഞ്ഞു.