ഇന്ത്യയെക്കാള്‍ മികച്ച ടീം മുംബൈ ഇന്ത്യന്‍സെന്ന് മൈക്കല്‍ വോണ്‍, എല്ലാ ടീമുകള്‍ക്കും വിദേശ താരങ്ങളെ കളിപ്പിക്കുവാനുള്ള അവസരം ഇല്ലെന്ന് പറഞ്ഞ് വസീം ജാഫര്‍

Morganstokes

ഇന്ത്യയെക്കാള്‍ മികച്ച ടി20 ടീം മുംബൈ ഇന്ത്യന്‍സെന്ന് പ്രതികരിച്ച് മൈക്കല്‍ വോണ്‍. തന്റെ ട്വിറ്ററിലൂടെ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷമാണ് മുന്‍ ഇംഗ്ലണ്ട് നായകന്റെ പ്രതികരണം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-1ന് പിന്നിലാണ്.

India

ഈ ട്വീറ്റിന് വസീം ജാഫര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. വിദേശ താരങ്ങളെ കളിപ്പിക്കുവാനുള്ള അവസരം എല്ലാ ടീമുകള്‍ക്കും ലഭിയ്ക്കുന്നില്ല എന്നായിരുന്നു വോണിനുള്ള വസീം ജാഫറിന്റെ മറുപടി.

മറ്റു രാജ്യങ്ങളിലെ പൗരന്മാരായ താരങ്ങള്‍ പിന്നീട് ഇംഗ്ലണ്ട് പൗരത്വമെടുത്ത് കളിക്കുന്നതിനെക്കുറിച്ചാണ് വസീം ജാഫറിന്റെ പ്രതികരണം. ഇന്നലത്തെ ഇംഗ്ലണ്ടിനായി മികവ് പുലര്‍ത്തിയ രണ്ട് താരങ്ങള്‍ ഇപ്രകാരം വിദേശ പൗരന്മാരായിരുന്നു.

ഇന്നലെ കളിച്ച ഇംഗ്ലണ്ട് ടീമില്‍ അഞ്ച് താരങ്ങള്‍ വിദേശികളായിരുന്നുവെന്നതാണ് വസീമിന്റെ ട്വീറ്റിന്റെ ഉള്ളടക്കം. ഓയിന്‍ മോര്‍ഗന്‍(അയര്‍ലണ്ട്), ജേസണ്‍ റോയ്(ദക്ഷിണാഫ്രിക്ക), ജോഫ്ര ആര്‍ച്ചര്‍(ബാര്‍ബഡോസ്), ക്രിസ് ജോര്‍ദ്ദന്‍(ബാര്‍ബഡോസ്), ബെന്‍ സ്റ്റോക്സ്(ന്യൂസിലാണ്ട്) എന്നിവരെയാണ് വസീം ജാഫര്‍ പരാമര്‍ശിച്ചത്.

Previous articleബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു – മോമിനുള്‍ ഹക്ക്
Next articleഅഹമ്മദാബാദില്‍ ആദ്യ ടി20 കണ്ടത് 67200 പേര്‍