യുവരാജ് സിങ് അടക്കം 12 താരങ്ങളെ റിലീസ് ചെയ്ത് മുംബൈ ഇന്ത്യൻസ്

Photo: SPORTZPICS for BCCI
- Advertisement -

മുൻ ഇന്ത്യൻ താരം യുവരാജ് സിങ് അടക്കം 12 താരങ്ങളെ റിലീസ് ചെയ്ത് ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മുംബൈ ഇന്ത്യൻസ്. അടുത്ത മാസം നടക്കുന്ന ലേലത്തിന് മുന്നോടിയായിട്ടാണ് മുംബൈ ഇന്ത്യൻസ് താരങ്ങളെ റിലീസ് ചെയ്തത്. നേരത്തെ യുവരാജ് അന്തർദേശീയ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

യുവരാജ് സിംഗിനെ കൂടാതെ എവിൻ ലെവിസ്, ആദം മിൽനെ, ജേസൺ ബെഹ്‌റൻഡോർഫ്, ബ്യൂറൻ ഹെൻഡ്രിക്സ്, ബെൻ കട്ടിങ്, ബാറിൻഡർ സ്രാൻ, റാസിഖ് സലാം, പങ്കജ് ജസ്വാൾ, അൽസാറി ജോസഫ് എന്നിവരെയാണ് മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്തത്. ഇവരെ കൂടാതെ മായങ്ക് മാർക്കണ്ടേ, സിദ്ധേശ് ലാഡ്‌ എന്നിവരെ മറ്റു ടീമുകൾക്ക് വിൽക്കുകയും ചെയ്തിരുന്നു.

യുവരാജ് സിംഗിനെ റിലീസ് ചെയ്‌തെങ്കിലും ലസിത് മലിംഗ, ക്യാപ്റ്റൻ രോഹിത് ശർമ്മ, ഹർദിക് പാണ്ട്യ, ക്രൂണാൽ പാണ്ട്യ, രാഹുൽ ചഹാർ, ഇഷാൻ കിഷൻ, ജസ്പ്രീത് ബുംറ, സൗത്ത് ആഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്ക്, സൂര്യ കുമാർ എന്നിവരെ മുംബൈ ഇന്ത്യൻസ്‌ നിലനിർത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യൻസ്.

Advertisement