ടീമിന്റെ മികച്ച പ്രകടനങ്ങള്‍ക്ക് സെലക്ടര്‍മാര്‍ക്ക് ലഭിയ്ക്കാറില്ലെന്ന് പറഞ്ഞ് എംഎസ്കെ പ്രസാദ്. എന്നാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുവാന്‍ ആളുകള്‍ ഉണ്ടാകുമെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു.
അനുഷ്ക ശര്‍മ്മയ്ക്ക് ചായ നൽകിയതിന് വരെ വിമര്‍ശനം ലഭിയ്ക്കുന്നവരാണ് സെലക്ടര്‍മാരെന്ന് മുന്‍ ചീഫ് സെലക്ടര്‍ കൂടിയായ എംഎസ്കെ പ്രസാദ് വ്യക്തമാക്കി. 2016 മുതൽ 2020 വരെ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ ആയ വ്യക്തിയാണ് എംഎസ്കെ പ്രസാദ്.
മുന്‍ ഇന്ത്യന്‍ താരം ഫാറൂഖ് എഞ്ചിനിയര്‍ ഈ സെലക്ഷന്‍ കമ്മിറ്റിയെ അനുഷ്ക ശര്‍മ്മയ്ക്ക് ഒരു മത്സരത്തിനിടെ ചായ നല്‍കിയതിന് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയെന്നാണ് വിളിച്ചത്. ഇത്തരം വിമര്‍ശനം കേള്‍ക്കുന്ന സെലക്ടര്‍മാര്‍ക്ക് ഇന്ത്യ പ്രധാന ഏഴ് താരങ്ങള്‍ ഇല്ലാതെ ഓസ്ട്രേലിയയിൽ പരമ്പര വിജയിച്ചപ്പോള്‍ അതിന്റെ ക്രെഡിറ്റ് അവര്‍ക്ക് ലഭിയ്ക്കുന്നില്ലെന്നും എംഎസ്കെ പ്രസാദ് വ്യക്തമാക്കി.