ശ്രീലങ്കന്‍ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ സ്ക്വാഡുകള്‍ തമ്മിൽ മൂന്ന് സന്നാഹ മത്സരങ്ങള്‍

Sports Correspondent

ശ്രീലങ്കയിലെത്തുന്ന ഇന്ത്യന്‍ സംഘം മൂന്ന് ഇന്‍ട്ര സ്ക്വാഡ് മത്സരങ്ങളിൽ കളിക്കും. ഒരു ടി20 മത്സരത്തിലും ഒരു ഏകദിന മത്സരത്തിലുമാണ് ഇന്ത്യന്‍ ടീമുകള്‍ തമ്മിൽ തമ്മിൽ കളിക്കുക. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിൽ ഐപിഎലിൽ മികവ് പുലര്‍ത്തിയ ഒട്ടനവധി താരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ദേവ്ദത്ത് പടിക്കൽ, നിതീഷ് റാണ്, ചേതന്‍ സക്കറിയ, റുതുരാജ് ഗായ്ക്വാഡ് എന്നിവര്‍ക്ക് ഇന്ത്യന്‍ ടീമിൽ ബിസിസിഐ അവസരം നല്‍കുകയായിരുന്നു. മൂന്ന് വീതം ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലുമാണ് ഇന്ത്യയും ശ്രീലങ്കയും ജൂലൈയിൽ ഏറ്റുമുട്ടുക.