മൊഷറഫ് ഹൊസൈന്‍ റൂബല്‍ കോവിഡ് പോസിറ്റീവ്

- Advertisement -

മുന്‍ ബംഗ്ലാദേശ് താരം മൊഷറഫ് ഹൊസൈന്‍ റൂബലിന് കൊറോണ സ്ഥിരീകരിച്ചു. താരത്തിന്റെ പിതാവിനും കൊറോണ ബാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇദ്ദേഹത്തില്‍ നിന്നാണ് മൊഷറഫിന് കൊറോണ ബാധിച്ചത്. മൊഷ്റഫിന്റെ പിതാവ് ഇപ്പോള്‍ ഐസിയുവിലും മൊഷഫ് ധാക്കയില്‍ ഐസൊലേഷനിലുമാണ്.

താരത്തിന്റെ കുടുംബത്തില്‍ ഭാര്യയും കുട്ടിയും പരിശോധനയില്‍ നെഗറ്റീവാണ്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മുന്‍ ബംഗ്ലാദേശ് താരം അറിയിച്ചിട്ടുണ്ട്.

Advertisement