ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ കോവിഡ്-19 പ്രതിസന്ധി തുടരുന്നു, 40 പേർക്ക് കൂടി ജോലി നഷ്ട്ടം

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ തൊഴിലാളികളെ പിരിച്ചുവിടുന്നത് തുടരുന്നു. നേരത്തെ കൊറോണ വൈറസ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 160 തൊഴിലാളികളെ പിരിച്ചുവിട്ട ഓസ്ട്രേലിയ കഴിഞ്ഞ ദിവസം 40 തൊഴിലാളികളെ കൂടി പിരിച്ചുവിട്ടു.

കോവിഡ്-19 വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി മൂലം ഇതുവരെ 200 പേരെയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കൂടാതെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ അടുത്ത വർഷത്തേക്കുള്ള ബഡ്ജറ്റിൽ നിന്ന് 40 മില്യൺ ഡോളർ വെട്ടികുറക്കാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊറോണ വൈറസ് വരുത്തിവെച്ച പ്രതിസന്ധിയെ തുടർന്ന് സി.ഇ.ഓ കെവിൻ റോബെർട്സിനെ തൽ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടർന്ന് നിക്ക് ഹോക്‌ലിയെ താത്കാലിക സി.ഇ.ഓയായും നിയമിച്ചിരുന്നു.

Advertisement