ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം സെലക്ടര്‍മാരും

ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം സെലക്ടര്‍മാരോടും യാത്ര ചെയ്യുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം സെലക്ടര്‍മായ എബി കുരുവിളയും ദേബാശിഷ് മൊഹന്തിയും യാത്രയാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇരുവരും മുംബൈയിലുണ്ടെന്നും മറ്റു ടൂറിംഗ് അംഗങ്ങള്‍ക്കൊപ്പം ക്വാറന്റീനിലാണെന്നുമാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. 25 അംഗ ടീമിനൊപ്പം 18 അംഗ കോച്ചിംഗ് സ്റ്റാഫുകളും യാത്രയാകുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ജൂൺ 28ന് ഇന്ത്യന്‍ സംഘം ശ്രീലങ്കയിലേക്ക് യാത്രയാകും. ജൂലൈ 13ന് ആണ് പരമ്പര ആരംഭിക്കുക.