ടെസ്റ്റിൽ 200 വിക്കറ്റ് തികച്ച് മുഹമ്മദ് ഷമി

ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് തികച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് മുഹമ്മദ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 44 റൺസ് വഴങ്ങി ഷമി 5 വിക്കറ്റും വീഴ്ത്തിയിരുന്നു. 200 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന പതിനൊന്നാമത്തെ ഇന്ത്യൻ ബൗളറും അഞ്ചാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറുമാണ് മുഹമ്മദ് ഷമി.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ കാഗിസോ റബാഡയുടെ വിക്കറ്റ് വീഴ്ത്തിയാണ് മുഹമ്മദ് ഷമി 200 വിക്കറ്റ് തികച്ചത്. തന്റെ 55മത്തെ ടെസ്റ്റിലാണ് മുഹമ്മദ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മുഹമ്മദ് ഷമിയുടെ മികച്ച ബൗളിങ്ങിന്റെ പിൻബലത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 130 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.