ധോണിയുടെ റെക്കോർഡ് മറികടന്ന് റിഷഭ് പന്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഏറ്റവും വേഗത്തിൽ 100 പേരെ പുറത്താക്കിയ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡാണ് റിഷഭ് പന്ത് മറികടന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് റിഷഭ് പന്ത് ഈ നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിൽ 4 ക്യാച്ചുകളാണ് റിഷഭ് പന്ത് എടുത്തത്.

വെറും 26 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് പന്ത്‌ ഈ നേട്ടം സ്വന്തമാക്കിയത്. 36 മത്സരങ്ങളിൽ നിന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിംഗ് ധോണി 100 പേരെ ടെസ്റ്റിൽ പുറത്താക്കിയത്. 39 മത്സരങ്ങളിൽ നിന്ന് 100 പേരെ പുറത്താക്കിയ കിരൺ മോറെയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.