മിസ്ബയ്ക്ക് ഇനി കോച്ചിംഗ് ദൗത്യം മാത്രം, മുഹമ്മദ് വസീം പാക്കിസ്ഥാന്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍

Mohammadwasim

പാക്കിസ്ഥാന്റെ മുഖ്യ സെലക്ടറായി മുഹമ്മദ് വസീം തിരഞ്ഞെടുക്കപ്പെട്ടു. ഇതുവരെ മിസ്ബ ഉള്‍ ഹക്ക് കോച്ചിംഗിനൊപ്പം അധിക ചുമതലയായി മുഖ്യ സെലക്ടര്‍ പദവിയും അലങ്കരിയ്ക്കുകയായിരുന്നു. പിസിബി ചെയര്‍മാന്‍ എഹ്സാന്‍ മാനി ഈ നിയമനം അംഗീകരിക്കുകയായിരുന്നു.

മിസ്ബയ്ക്ക് കീഴില്‍ സെലക്ഷന്‍ കമ്മിറ്റിയില അംഗമായിരുന്നു മുഹമ്മദ് വസീം. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റുകളുടെയും മൂന്ന് ടി20യുടെയും പരമ്പരയാണ് മുഹമ്മദ് വസീമിന്റെ ആദ്യ മുഖ്യ സെലക്ടര്‍ എന്ന നിലയിലുള്ള ദൗത്യം.

സെലക്ഷന്‍ കമ്മിറ്റിയിലേക്കുള്ള മുഹമ്മദ് വസീമിന്റെ പകരക്കാരനെ ഉടനെ നിയമിക്കുമെന്നും പിസിബി അറിയിച്ചിട്ടുണ്ട്.

Previous articleപരിക്ക് വില്ലനായി, ഡിബാല ഇന്നും യുവന്റസിനായിറങ്ങില്ല
Next article“വമ്പന്മാരായ ഇന്ത്യ പാകിസ്ഥാന്റെ റെക്കോർഡ് തകർത്തതിൽ സന്തോഷം” : അക്തർ