പരിക്ക് വില്ലനായി, ഡിബാല ഇന്നും യുവന്റസിനായിറങ്ങില്ല

പരിക്ക് വീണ്ടും വില്ലനായതിനാൽ അർജന്റിനിയൻ സൂപ്പർ താരം പൗലോ ഡിബാല ഇന്നും യുവന്റസിനായിറങ്ങില്ല. ഈ സീസണിൽ അഞ്ചാം മത്സരമാണ് യുവന്റസ് യുവതാരത്തിന് നഷ്ടമാകുന്നത്. പാർമക്കെതിരായ മത്സരത്തിൽ ഡിബാല ഇല്ലാതെയാവും യുവന്റസ് കളിക്കളത്തിൽ ഇറങ്ങുക. ഇന്നലെ ട്രെയിനിംഗിനിടെയാണ് ഡിബാലക്ക് പരിക്കേറ്റത്.

കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പരിക്ക് ഡിബാലയെ വലച്ചിരുന്നു. സെപ്റ്റംബറിൽ സീരി എ ആരംഭിച്ചെങ്കിലും ആദ്യ നാല് മത്സരങ്ങളിൽ ഡിബാല കളിച്ചിരുന്നില്ല. ഡൈനാമോ ക്വിവിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് പിന്നീട് ഡിബാല കളത്തിലിറങ്ങിയത്. ഇറ്റലിയിൽ അറ്റലാന്റക്കെതിരായ യുവന്റസിന്റെ മത്സരത്തിലും 6 മിനുട്ട് മാത്രമാണ് ഡിബാല കളത്തിലിറങ്ങിയത്.

Previous articleഇത്ര വേഗത്തില്‍ വിജയം നേടുവാനാകുമെന്ന് കരുതിയില്ല – ടിം പെയിന്‍
Next articleമിസ്ബയ്ക്ക് ഇനി കോച്ചിംഗ് ദൗത്യം മാത്രം, മുഹമ്മദ് വസീം പാക്കിസ്ഥാന്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍