ടേപ്പ് ബോള്‍ ഉപയോഗിച്ചുള്ള പരിശീലനം തനിക്ക് ഗുണം ചെയ്തു – മുഹമ്മദ് റിസ്വാന്‍

Sports Correspondent

സൗത്താംപ്ടണില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത് മൂന്ന് താരങ്ങളാണ്. 60 റണ്‍സ് നേടിയ ആബിദ് അലി, 47 റണ്‍സ് നേടിയ ബാബര്‍ അസം എന്നിവരോടൊപ്പം 72 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനുമാണ് ബാറ്റിംഗില്‍ തിളങ്ങിയ താരം. മഴ സൗത്താംപ്ടണില്‍ വില്ലനായപ്പോള്‍ മത്സരം നിരാശാജനകമായ സമനിലയില്‍ അവസാനിക്കുകയായിരുന്നു.

തന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ മുഹമ്മദ് റിസ്വാനാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പട്ടം ലഭിച്ചത്. വാലറ്റത്തോടൊപ്പം നിര്‍ണ്ണായകമായ 76 റണ്‍സാണ് താരം കൂട്ടിചേര്‍ത്തത്. ഇതില്‍ തന്നെ വാലറ്റ ബാറ്റ്സ്മാന്മാരുടെ സംഭാവന തീര്‍ത്തും ചെറുതായിരുന്നു.

താന്‍ ആദ്യമായാണ് ഇംഗ്ലണ്ടിലെന്നും അതിനാല്‍ തന്നെ ഇവിടെ കളിക്കുക പ്രയാസകരമാണെന്ന് പണ്ട് മുതലെ കേട്ടിട്ടുണ്ടെന്നും മുഹമ്മദ് റിസ്വാന്‍ വ്യക്തമാക്കി. ഈ ടൂറിന് വേണ്ടി താന്‍ ഏറെ പരിശീലനംനടത്തിയിട്ടുണ്ടെന്നും വിക്കറ്റിന് പിന്നില്‍ മെച്ചപ്പെടുവാനായി ടേപ്പ് ബോള്‍ ഉപയോഗിച്ച് തീവ്ര പരിശീലനത്തില്‍ ഏര്‍പ്പെട്ടുവെന്നും മുഹമ്മദ് റിസ്വാന്‍ വ്യക്തമാക്കി. ഈ രീതിയില്‍ അധികം വരുന്ന മൂവ്മെന്റിനെ നേരിടുവാന്‍ താന്‍ തയ്യാറെടുത്തിരുന്നുവെന്നും മുഹമ്മദ് റിസ്വാന്‍ സൂചിപ്പിച്ചു.