ചാമ്പ്യൻസ് ലീഗിൽ ഇന്നാദ്യ സെമി, ലെപ്സിഗ് പി എസ് ജിക്ക് എതിരെ

- Advertisement -

ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമി ഫൈനൽ ഇന്ന് നടക്കും. ജർമ്മൻ ടീമായ ലെപ്സിഗും ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. ക്വാർട്ടർ ഫൈനലിൽ അറ്റലാന്റെയെ തോൽപ്പിച്ചായിരുന്നു പി എസ് ജി സെമിയിലേക്ക് മാർച്ച് ചെയ്തത്. അറ്റലാന്റയ്ക്ക് എതിരെ ഇറങ്ങിയതിനേക്കാൾ ശക്തമായൊരു പി എസ് ജിയെ ആകും ഇന്ന് കാണുക. എമ്പപ്പെ പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തതിനാൽ നെയ്മറിനൊപ്പം ആദ്യ ഇലവനിൽ തന്നെ ഇറങ്ങും.

സസ്പെൻഷൻ മാറി ഡി മറിയയും പൊ എസ് ജി നിരയിൽ എത്തും. ഒപ്പം അവരുടെ വിശ്വസ്തനായ മധ്യനിര താരം വെറാട്ടിയും പരിക്ക് മാറി എത്തിയിട്ടുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ലെപ്സിഗിന് ഒട്ടും എളുപ്പമാകില്ല ഇന്നത്തെ മത്സം. നഗൽസ്മാന്റെ പരിശീലന മികവ് തന്നെയാണ് ലെപ്സിഗിന്റെ ശക്തി. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആയിരുന്നു ലെപ്സിഗ് സെമിയിലേക്ക് എത്തിയത്. ഇരു ക്ലബുകളും അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണ് ലക്ഷ്യമിടുന്നത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സര തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

Advertisement