പാക്കിസ്ഥാന് ആശ്വാസ വിജയം നൽകി മുഹമ്മദ് റിസ്വാൻ

Mohammadrizwan

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ വൈറ്റ്‍വാഷ് ഒഴിവാക്കി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു.

59 പന്തില്‍ 89 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും 29 പന്തില്‍ 41 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ന്യൂസിലാണ്ടിനായി സ്കോട്ട് കുഗ്ഗലൈനും ടിം സൗത്തിയും രണ്ട് വിക്കറ്റ് നേടി. അവസാന രണ്ടോവറില്‍ പാക്കിസ്ഥാന് റിസ്വാന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 7 പന്തില്‍ 14 റണ്‍സ് നേടി ഇഫ്തിക്കര്‍ അഹമ്മദ് പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് വേണ്ടി ഡെവണ്‍ കോണ്‍വേ 63 റണ്‍സ് നേടിയപ്പോള്‍ ടിം സൈഫെര്‍ട്ട്(35), ടിം സൈഫെര്‍ട്ട്(31) എന്നിവരും റണ്‍സ് കണ്ടെത്തി. പാക് ബൗളര്‍മാരില്‍ ഫഹീം അഷ്റഫ് മൂന്നും ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Previous article“പിചിചി അല്ലാ ലാലിഗ കിരീടമാണ് വേണ്ടത്” – മെസ്സി
Next articleഅമേരിക്കൻ സൂപ്പർതാരം അലക്സ് മോർഗൻ സ്പർസ് വിട്ടു