രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 29 റണ്‍സ് നേടി പാക്കിസ്ഥാന്‍

ആദ്യ ദിവസത്തെ പോലെ രണ്ടാം ദിവസവും മഴ കാരണം മത്സരം വൈകിയപ്പോള്‍ ഇന്ന് സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷനില്‍ 15.2 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. കഴിഞ്ഞ ദിവസത്തെ സ്കോറിനോട് 29 റണ്‍സ് കൂടി നേടി പാക്കിസ്ഥാന്‍ 155/5 എന്ന നിലയിലാണ് 61 ഓവറുകള്‍ പിന്നിടുമ്പോള്‍. 90 മിനുട്ട് വൈകിയാണ് ഇന്നത്തെ മത്സരം ആരംഭിച്ചത്.

ബാബര്‍ അസം 45 റണ്‍സും മുഹമ്മദ് റിസ്വാന്‍ 12 റണ്‍സും നേടി ആറാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടുകെട്ട് നേടി പാക്കിസ്ഥാന്‍ പ്രതീക്ഷയായി നില്‍ക്കുകയാണ്.

Previous articleഗോൾകീപ്പർ ഷായെൻ റോയി ഇനി ഗോകുലം കേരളയിൽ
Next articleധോണിയടക്കമുള്ള ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ ചെന്നൈയിലെത്തി