പാക്കിസ്ഥാന് തന്നെ മുന്‍തൂക്കം കാരണം ഹോം ഗ്രൗണ്ട്: അഷ്റഫുള്‍

ഏഷ്യ കപ്പുയര്‍ത്തുവാന്‍ ഏറ്റവും സാധ്യത പാക്കിസ്ഥാനെന്ന് വെളിപ്പെടുത്തി മുന്‍ ബംഗ്ലാദേശ് താരം മുഹമ്മദ് അഷ്റഫുള്‍. സെപ്റ്റംബര്‍ 15നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഹോം ഗ്രൗണ്ട് എന്ന ആനുകൂല്യമുള്ളതാണ് പാക്കിസ്ഥാനു മുന്‍തൂക്കം നല്‍കുന്നതെന്ന് വിലക്കില്‍ നിന്ന് തിരിച്ചെത്തുന്ന മുന്‍ ബംഗ്ലാദേശ് താരം പറഞ്ഞു. ഹോങ്കോംഗിനും ഇന്ത്യയ്ക്കുമൊപ്പമുള്ള പാക്കിസ്ഥാന്‍ സൂപ്പര്‍ 4ല്‍ അനായാസം എത്തും. അവിടെ അവര്‍ നേരിടുക അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക ഗ്രൂപ്പുകളിലെ ടീമുകളെയാവും.

ടൂര്‍ണ്ണമെന്റില്‍ ആറ് ടീമുകളും തുല്യ ശക്തികളാണ്, ആര്‍ക്കും ആരെയും പരാജയപ്പെടുത്താം എന്നാല്‍ പാക്കിസ്ഥാനു ഞാന്‍ നേരിയ മുന്‍തൂക്കും നല്‍കുമെന്ന് അഷ്റഫുള്‍ പറഞ്ഞു. യുഎഇ അവരുടെ ഹോം ഗ്രൗണ്ടായതിനാലാണ് ഈ മുന്‍തൂക്കമെന്ന് അഷ്റഫുള്‍ കൂട്ടിചേര്‍ത്തു. ഈ സാഹചര്യങ്ങളില്‍ അവ്ര‍ ഏറെക്കാലമായി കളിക്കുന്നു. ബംഗ്ലാദേശിന്റെ സാധ്യതകള്‍ ആദ്യ മത്സരത്തിനെ ആസ്പദമാക്കിയാവുമെന്ന് ബംഗ്ലാദേശ് മുന്‍ താരം അഭിപ്രായപ്പെട്ടു.

രണ്ട് തവണ ഏഷ്യ കപ്പ് ഫൈനല്‍ കളിച്ചിട്ടുള്ള ബംഗ്ലാദേശിനു ഇതുവരെകപ്പ് നേടാനായിട്ടില്ല. ഇത്തവണ അതിനു സാധിക്കട്ടെയെന്നും അഷ്റഫുള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Previous articleപരിക്ക് മാറി ആഴ്സണൽ ക്യാപ്റ്റൻ എത്തുന്നു
Next articleU17 വനിതാ ലോകകപ്പ് നടത്താൻ ഇന്ത്യ ബിഡ് ചെയ്യും