പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അബ്ബാസ് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക്. വെറും പത്ത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ ഈ നേട്ടം. റേറ്റിംഗ് പോയിന്റില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് 800 പോയിന്റ് നേടി യസീര്‍ ഷായുടെ നേട്ടത്തിനൊപ്പം താരം എത്തുകയും ചെയ്തു. അബ്ബാസിന്റെ മികവില്‍ പാക്കിസ്ഥാന്‍ ഓസ്ട്രേലിയയെ 373 റണ്‍സിനു പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര 1-0നു സ്വന്തമാക്കിയിരുന്നു.
28 വയസ്സുകാരന്‍ താരം 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തുന്നത്. യസീര്‍ ഷായും വെറോണ്‍ ഫിലാണ്ടറുമാണ് പത്ത് മത്സരങ്ങളില്‍ 800 റേറ്റിംഗ് പോയിന്റിലെത്തുന്ന മറ്റു താരങ്ങള്‍. 19ാം നൂറ്റാണ്ടില്‍ ഇതിലും കുറവ് മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച മൂന്ന് താരങ്ങളുണ്ട്. ഇംഗ്ലണ്ടിന്റെ ടോം റിച്ചാര്‍ഡ്സണ്‍(1896ല്‍ എട്ട് മത്സരങ്ങളില്‍ നിന്ന്), ഓസ്ട്രേലിയയുടെ ചാര്‍ലി ടര്‍ണര്‍(1892ല്‍ 9 മത്സരങ്ങളില്‍ നിന്ന്), ഇംഗ്ലണ്ടിനു ഓസ്ട്രേലിയയ്ക്കുമായി കളിച്ച ജോണ്‍ ഫെരിസ്(1892ല്‍ 9 മത്സരങ്ങളില്‍ നിന്ന്)
പരമ്പരയുടെ തുടക്കത്തില്‍ അബ്ബാസ് 21ാം സ്ഥാനത്തായിരുന്നു. 800 റേറ്റിംഗ് പോയിന്റ് കടക്കുന്ന പത്താമത്തെ പാക്കിസ്ഥാന്‍ ബൗളറാണ് മുഹമ്മദ് അബ്ബാസ്.