ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ മോയിന്‍ അലിയുണ്ടാകില്ലെന്നറിയിച്ച് താരം. താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടില്ലെങ്കിലും നീണ്ട ഇടവേള ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ആഷ്ലി ഗൈല്‍സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഒരിടവേള ആവശ്യമാണെന്നാണ് ആഷ്ലി പറയുന്നത്. താരത്തിന് ഇത്തവണ കേന്ദ്ര കരാര്‍ നഷ്ടമായിരുന്നു. ഇംഗ്ലണ്ട് മോയിന്‍ അലിയ്ക്ക് വൈറ്റ് ബോള്‍ കരാര്‍ മാത്രമാണ് നല്‍കിയത്.
എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റിന് ശേഷം ആഷസില്‍ ഇംഗ്ലണ്ട് ടീമില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. അടുത്ത കാലം വരെ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ട് ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന താരത്തിന് എന്നാല്‍ ഈ സീസണ് അത്ര മികച്ചതായിരുന്നില്ല. ഏകദിനങ്ങളില്‍ മോയിന്‍ അലിയുടെ സ്ഥാനം ലിയാം പ്ലങ്കറ്റ് നേടിയപ്പോള്‍ ടെസ്റ്റില്‍ ജാക്ക് ലീഷാണ് ആ സ്ഥാനത്തേക്ക് വന്നത്.
എന്നാല്‍ ടെസ്റ്റിലെ തന്റെ സ്ഥാനം നഷ്ടപ്പെടുന്നത് വരെ ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായിുന്നു മോയിന്‍ അലി. താരത്തിന് ചെറിയൊരു ഇടവേള ആവശ്യമായിരിക്കാമെന്നും അതിന് ശേഷം ഇംഗ്ലണ്ടിനെ സേവിക്കാന്‍ താരം തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഷ്ലി ഗൈല്‍സ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ മികച്ച സേവകനാണ് താരമെന്നും താരം ചെറുപ്പമായതിനാല്‍ ഇനിയും മികവ് തെളിയിക്കുവാന്‍ സാധിക്കുമെന്നും ഗൈല്‍സ് പറഞ്ഞു.