തീപ്പൊരി സ്പെല്ലുമായി സ്റ്റാര്‍ക്ക് 31 റൺസ് വിജയവുമായി ഓസ്ട്രേലിയ, രണ്ടാം ടി20യിലും വിജയം

Starcaustralia

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ വിജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 178/7 എന്ന സ്കോര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസിന് 147/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. മിച്ചൽ സ്റ്റാര്‍ക്ക് തന്റെ സ്പെല്ലിൽ വെറും 20 റൺസ് വിട്ട് നൽകി 4 വിക്കറ്റ് നേടിയാണ് വെസ്റ്റിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്.

29 റൺസ് നേടിയ ജോൺസൺ ചാള്‍സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. അകീൽ ഹൊസൈന്‍ 25 റൺസ് നേടിയപ്പോള്‍ ബ്രണ്ടന്‍ കിംഗ് 23 റൺസ് നേടി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ വെസ്റ്റിന്‍ഡീസിന് സാധിച്ചില്ല.

ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് 4 വിക്കറ്റും പാറ്റ് കമ്മിന്‍സ് 2 വിക്കറ്റും നേടി.