അമേരിക്കയിലെ മൈനർ ലീഗ് ക്രിക്കറ്റ് ടി20യുടെ പ്ലേയർ ഡ്രാഫ്ട് ജൂണിൽ നടക്കും

Sports Correspondent

അമേരിക്കയിലെ മൈനർ ലീഗ് ക്രിക്കറ്റ് ടി20യുടെ പ്ലേയർ ഡ്രാഫ്ട് ജൂണിൽ നടക്കും എന്ന് അറിയിച്ച് അമേരിക്കൻ ക്രിക്കറ്റ് എന്റർപ്രൈസസ്. ഈ വർഷം ജൂലൈയിൽ നടക്കാനിരിക്കുന്ന ടൂർണ്ണമെന്റിൽ 24 ടീമുകളാണ് ഉണ്ടാകുക. ഇതിനായി ആയിരത്തിലധികം താരങ്ങൾ ഡ്രാഫ്ടിനായി അപേക്ഷിച്ചിട്ടുണ്ടെന്നും എസിഇ പ്രഖ്യാപിച്ചു.

2021ൽ നടക്കുന്ന സീസൺ ആദ്യത്തെ എംഐഎൽസി സീസണായിരിക്കും. ഇതിന്റെ പ്ലേയർ ഡ്രാഫ്ട് ജൂൺ നാലിന് നടക്കും. ഒരു ടീം 15 മത്സരങ്ങൾ കളിക്കുന്ന തരത്തിലുള്ള ഫോർമാറ്റാണ് ഈ ടൂർണ്ണമെന്റിന്റെ പ്രത്യേകത. മേജർ ക്രിക്കറ്റ് ലീഗ് ടി20 ആരംഭിയ്ക്കുന്നതിന് മുന്നോടിയായിട്ടുള്ള ടൂർണ്ണമെന്റാണ് ഈ മൈനർ ക്രിക്കറ്റ് ലീഗ്.

ഈ ലീഗിലെ പ്രകടനത്തിനെ അടിസ്ഥാനമാക്കിയാകും മേജർ ലീഗ് ക്രിക്കറ്റിലേക്ക് താരങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുക. അതിനാൽ തന്നെ ഇവിടെ മികവ് പുലർത്തുക എന്നത് താരങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.