പരിശീലനത്തിന് ഇറങ്ങിയില്ല, മഗ്വയർ ഫൈനലിന് ഉണ്ടാകില്ല

Newfile 4
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഇന്ന് നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിന് ഉണ്ടാകില്ല. ഇന്നലെ നടന്ന ടീമിന്റെ അവസാന പരിശീലന സെഷനിലും മഗ്വയറിന് ഇറങ്ങാൻ സാധിച്ചില്ല. ഇന്നലെ ടീം പരിശീലനം നടത്തുന്നത് ബെഞ്ചിൽ ഇരുന്ന് വീക്ഷിക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ. വ്യക്തിഗത പരിശീലനം നടത്താൻ പോലും മഗ്വയറിന് ഇന്നലെ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഇന്ന് മഗ്വയർ കളത്തിൽ ഇറങ്ങിയാൽ അത് അത്ഭുതമായെ കാണാൻ സാധിക്കുകയുള്ളൂ.

മഗ്വയറിന്റെ അസാന്നിദ്ധ്യത്തിൽ ആര് സെന്റർ ബാക്ക് കൂട്ടുകെട്ട് ആകും എന്നതാണ് യുണൈറ്റഡിന്റെ ആശങ്ക. എറിക് ബയിയും ലിൻഡെലോഫും സെന്റർ ബാക്കുകളായി ഇറങ്ങാനാണ് സാധ്യത. എന്നാൽ ഇരുവരും സെന്റർ ബാക്ക് കൂട്ടുകെട്ട് ആയ സമയത്തൊക്കെ യുണൈറ്റഡ് പതറുന്നതാണ് മുമ്പ് കണ്ടിട്ടുള്ളത്. ലിൻഡെലോഫും ടുവൻസബെയും സെന്റർ ബാക്കിൽ ഇറങ്ങണം എന്ന് ഒരു വിഭാഗം യുണൈറ്റഡ് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ടുവൻസബെയുടെ വേഗത ലിൻഡെലോഫിന് വലിയ സഹായകമായേക്കും. എന്തായാലും ആരെ ഒലെ തീരുമാനിക്കും എന്നത് കണ്ടു തന്നെ അറിയണം.

Advertisement