അഞ്ച് വര്‍ഷത്തിന് ശേഷൺ ആഡം മിൽനേയ്ക്ക് ന്യൂസിലാണ്ട് ക്രിക്കറ്റ് കരാര്‍

Sports Correspondent

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ന്യൂസിലാണ്ട് പേസര്‍ ആഡം മിൽനേയ്ക്ക് കേന്ദ്ര കരാര്‍ നൽകി ന്യൂസിലാണ്ട് ക്രിക്കറ്റ്. 31 വയസ്സുള്ള പേസര്‍ കഴിഞ്ഞ സീസണിൽ ദേശീയ ടീമിനായി 16 മത്സരങ്ങളിൽ കളിച്ചിരുന്നു. വരുന്ന ഏകദിന ലോകകപ്പ് ടീമിലും താരം ഇടം പിടിയ്ക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

20 അംഗ കരാര്‍ പട്ടികയാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് പുറത്ത് വിട്ടത്. ഇതിൽ അജാസ് പട്ടേലിന് ഇടമില്ല. ട്രെന്റ് ബോള്‍ട്ട് , കോളിന്‍ ഡി ഗ്രാന്‍ഡോം, മാര്‍ട്ടിന്‍ ഗപ്ടിൽ എന്നിവരെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരെല്ലാം ഫ്രാഞ്ചൈസി ക്രിക്കറ്റിന് വേണ്ടി കരാര്‍ വേണ്ടെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടതാണ്.