മതിയായില്ല മില്ലറുടെ ശതകവും, റൺ മല കയറാനാകാതെ ദക്ഷിണാഫ്രിക്ക

ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടി20യിൽ 16 റൺസ് പരാജയം ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്ക. ഡേവിഡ് മില്ലറുടെ ശതകവും ക്വിന്റൺ ഡി കോക്കിന്റെ അര്‍ദ്ധ ശതകവും ടീമിനെ 221/3 എന്ന സ്കോറിലേക്കാണ് എത്തിച്ചത്.  അര്‍ഷ്ദീപ് ടെംബ ബാവുമയെയും റൈലി റൂസ്സോയെയും പൂജ്യത്തിന് തന്റെ രണ്ടാം ഓവറിൽ പുറത്താക്കിയപ്പോള്‍ 33 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെ അക്സര്‍ പട്ടേൽ പുറത്താക്കി. 46 റൺസ് ഡി കോക്കുമായി മൂന്നാം വിക്കറ്റിൽ ചേര്‍ത്ത ശേഷം ആയിരുന്നു മാര്‍ക്രം പുറത്തായത്.

പിന്നീട് നാലാം വിക്കറ്റിൽ 68 പന്തിൽ നിന്ന്  174 റൺസ് നേടുവാന്‍ ഡേവിഡ് മില്ലര്‍ – ക്വിന്റൺ ഡി കോക്ക് കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും ഇന്ത്യ ഉയര്‍ത്തിയ 238 റൺസെന്ന വിജയ ലക്ഷ്യം മറികടക്കുവാന്‍ ദക്ഷിണാഫ്രിക്കയ്കക്ക് സാധിച്ചില്ല.

Indiaഅര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിൽ 26 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 37 റൺസായി മാറി. അക്സര്‍ പട്ടേലിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച് മില്ലര്‍ തന്റെ ശതകം 46 പന്തിൽ നിന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ 106 റൺസുമായി താരം പുറത്താകാതെ നിന്നു. ഡി കോക്ക് 69 റൺസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 221/3 എന്ന സ്കോറാണ് നേടിയത്.