ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ജോണി ബെയർസ്‌റ്റോയുടെ ദിവസങ്ങൾ എണ്ണപെട്ടെന്ന് മൈക്കിൾ വോൺ

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ബാറ്റ്സ്മാൻ ജോണി ബെയർസ്‌റ്റോയുടെ ദിവസങ്ങൾ എണ്ണപെട്ടെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ഇന്ത്യക്കെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് താരത്തിന് ഓസ്‌ട്രേലിയക്കെതിരായ ആഷസ് പാരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിൽ സ്ഥാനം ലഭിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 4 ഇന്നിങ്‌സുകൾ കളിച്ച ജോണി ബെയർസ്‌റ്റോ മൂന്ന് എണ്ണത്തിലും റൺസ് ഒന്നും എടുക്കാതെ പുറത്തായിരുന്നു. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ നേടിയ 28 റൺസ് മാത്രമായിരുന്നു പരമ്പരയിൽ ജോണി ബെയർസ്‌റ്റോയുടെ സമ്പാദ്യം. ഇത്തരത്തിലുള്ള പ്രകടനം ഇംഗ്ലണ്ട് ടീമിൽ നിന്ന് താരത്തിന്റെ സ്ഥാനം നഷ്ട്ടപെടുത്തുമെന്ന് മൈക്കിൾ വോൺ പറഞ്ഞു.