തന്നെ ട്രോളുന്നതിൽ ഒരു പ്രശ്നവുമില്ല എന്ന് രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ചായ രവി ശാസ്ത്രി അവസാന കുറേ കാലമായി സാമൂഹിക മാധ്യമങ്ങളിൽ മീമുകളിലും ട്രോളുകളിലുമായി ക്രിക്കറ്റ് ആരാധകരുടെ സ്ഥിര വേട്ടമൃഗമാണ്. അദ്ദേഹത്തിന്റെ മദ്യപാനവും മറ്റുമാണ് എപ്പോഴും മീമിന് അടിസ്ഥാനമാകുന്നത്. എന്നാൽ തന്നെ കളിയാക്കുന്നതിൽ ഒരു വിഷമവും ഇല്ല എന്ന് ഇന്ത്യൻ പരിശീലകൻ പറഞ്ഞു. തന്റെ ചിലവിൽ ആരേലും സന്തോഷിക്കുന്നു എങ്കിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് രവി ശാസ്ത്രി പറഞ്ഞു.

ചിരി നല്ലതാണ് എന്നും അതുകൊണ്ട് ഒരു പ്രശ്നവും ഇല്ലായെന്നും ശാസ്ത്രി പറഞ്ഞു. താൻ നാരങ്ങ വെള്ള കുടിച്ചാലും പാലു കുടിച്ചാലും എല്ലാവരും അവരവരുടെ ഡ്രിങ്ക്സ് ആസ്വദിക്കണം എന്ന് ശാസ്ത്രി പറഞ്ഞു. എത്രയോ ആൾക്കാർ ഈ മീമുകൾ ഒക്കെ ആസ്വദിക്കുന്നു. അവർ ആസ്വദിക്കട്ടെ എന്നും രവി ശാസ്ത്രി പറഞ്ഞു. ടീം വിജയിക്കുന്ന കാലത്തോളം ഇതൊന്നും തന്നെ ബാധിക്കില്ല എന്നും രവി ശാസ്ത്രി പറഞ്ഞു.