മുന്‍ പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തറെ ശ്രീലങ്കയുടെ മുഖ്യ കോച്ചായി നിയമിക്കുമെന്ന് സൂചന. പാക്കിസ്ഥാന് ടീം ലോകകപ്പിന് ശേഷം മിക്കി ആര്‍തറുമായുള്ള കരാര്‍ പുതുക്കിയിരുന്നില്ല. ശ്രീലങ്ക കോച്ചായി മാര്‍ക്ക് രാംപ്രകാശിനെയാണ് പരിഗണിച്ചിരുന്നതെങ്കിലും മാര്‍ക്ക് രാംപ്രകാശ് ബോര്‍ഡിന്റെ ഓഫര്‍ നിഷേധിക്കുകയായിരുന്നു. ഇതോടെ മിക്കി ആര്‍തറിനെയാണ് ടീം കോച്ചാക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. രാംപ്രകാശ് ആദ്യം സമ്മതം മൂളിയെങ്കിലും പിന്നീട് അവസാന നിമിഷം പിന്മാറുകയാണെന്നാണ് അറിയുന്നത്.
തീരുമാനം അന്തിമമാവുകയാണെങ്കില്‍ ശ്രീലങ്കയുടെ നാലാമത്തെ വിദേശ മുഖ്യ കോച്ചായി ആര്‍തര്‍ മാറും. മിക്കി ആര്‍തര്‍ മൂന്ന് വര്‍ഷം പാക്കിസ്ഥാന് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. അതിന് മുമ്പ് 2005 മുതല്‍ 2010 വരെ ദക്ഷിണാഫ്രിക്കയുടെയും 2011 മുതല്‍ 2013 വരെ ഓസ്ട്രേലിയയുടെയും കോച്ചായി മിക്കി പ്രവര്‍ത്തിച്ചു. ആര്‍തറുടെ കീഴില്‍ പാക്കിസ്ഥാന്‍ ലോക ടി20 രാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവെങ്കിലും ടെസ്റ്റില്‍ ടീമിന്റെ പ്രകടനം ദാരുണമായിരുന്നു.
2017 ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്‍ വിജയിച്ചതും ആര്‍തറുടെ കാലത്തായിരുന്നു.