ടെസ്റ്റില്‍ 4000 റണ്‍സ് തികച്ച് അജിങ്ക്യ രഹാനെ

ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സ് തികച്ച് ഇന്ത്യയുടെ നം.5 ബാറ്റ്സ്മാന്‍ അജിങ്ക്യ രഹാനെ. ഇന്ന് ബംഗ്ലാദേശിനെതിരെ ഇന്‍ഡോര്‍ ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഈ ചരിത്ര മുഹൂര്‍ത്തം സ്വന്തമാക്കുവാന്‍ രഹാനെയ്ക്ക് സാധിച്ചത്. തന്റെ 62ാം ടെസ്റ്റിലാണ് രഹാനെയുടെ ഈ ചരിത്ര നേട്ടം. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 35 റണ്‍സ് നേടി രഹാനെ പുറത്താകാതെ നില്‍ക്കുകയാണ്. ഒപ്പം മയാംഗ് അഗര്‍വാളാണ് കൂട്ടിനുള്ളത്.

ഇതുവരെ 16 താരങ്ങളാണ് ഇന്ത്യയ്ക്കായി 4000 ടെസ്റ്റ് റണ്‍സ് നേടിയത്. 104 ഇന്നിംഗ്സുകളില്‍ നിന്നാണ് രഹാനെയുടെ ഈ നേട്ടം.

Previous articleസഞ്ജുവിന് അര്‍ദ്ധ ശതകം, മികച്ച ഫോം തുടര്‍ന്ന് സച്ചിന്‍ ബേബി പക്ഷേ കേരളത്തിന് തോല്‍വി
Next articleമിക്കി ആര്‍തര്‍ ശ്രീലങ്കയുടെ കോച്ച് ആയേക്കുമെന്ന് സൂചന