മലിംഗ മുംബൈയില്‍ തന്നെ, ഇനി പുതിയ റോളില്‍

ഐപിഎല്‍ 2018ല്‍ ആരും വാങ്ങിയില്ലെങ്കിലും തന്റെ പഴയ ടീമിലേക്ക് തിരികെ മടങ്ങിയെത്തി ശ്രീലങ്കന്‍ താരം ലസിത് മലിംഗ. ബൗളിംഗ് മെന്റര്‍ എന്ന പുതിയ റോളിലാണ് മലിംഗ് ഇനിയെത്തുക. ആദ്യ സീസണൊഴികെ എല്ലാ സീസണിലും ടീമിനൊപ്പമുണ്ടായിരുന്ന മലിംഗയെ കളിക്കാരനെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കുകയായിരുന്നു. ഐപിഎലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ എന്ന നേട്ടത്തിനു അര്‍ഹനായ താരമാണ് മലിംഗ. എന്നാല്‍ പ്രായാധിക്യവും ഫിറ്റ്നെസ് പ്രശ്നങ്ങളും കാരണം ശ്രീലങ്കന്‍ ടീമില്‍ തന്നെ ഇടം നേടാനാകാതെ പോയ താരത്തെ കളിക്കാരനായി വേണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് തീരുമാനിക്കുകയായിരുന്നു.

താരത്തോടെ പ്രാദേശിക ക്രിക്കറ്റ് കളിച്ച് ഫിറ്റ്നെസ് തെളിയിക്കാന്‍ ശ്രീലങ്കന്‍ സെലക്ടര്‍മാരും ആവശ്യപ്പെട്ടിട്ടുണ്ട്. ഷെയിന്‍ ബോണ്ട് ആണ് ടീമിന്റെ ബൗളിംഗ് കോച്ച്. മലിംഗയുടെ അനുഭവസമ്പത്ത് കൂടി ഉപയോഗിക്കുവാനുള്ള തീരുമാനമാണ് മുംബൈ മാനേജ്മെന്റ് ഈ സീസണില്‍ കൈകൊണ്ടിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലക്ഷ്യം ലോക ഒന്നാം നമ്പര്‍ റാങ്ക്, ഫെഡറര്‍ റോട്ടര്‍ഡാം ഓപ്പണില്‍ കളിക്കും
Next articleകൊൽക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് ആഷ്ലി