224/4 എന്ന നിലയിൽ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന വെസ്റ്റിന്‍ഡീസിനെ 265 റൺസിന് ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. 41 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് ആതിഥേയര്‍ക്ക് നഷ്ടമായപ്പോള്‍ 162 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ടീം നേടിയത്.
ക്രെയിഗ് ബ്രാത്‍വൈറ്റിന് ശതകം 6 റൺസ് അകലെ നഷ്ടമായപ്പോള്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 63 റൺസ് നേടി പുറത്താക്കി. എന്‍ക്രുമ ബോണ്ണര്‍(33), ഗുഡകേഷ് മോട്ടി(23*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
ബംഗ്ലാദേശിനായി മെഹ്ദി ഹസന് 4 വിക്കറ്റ് നേടിയപ്പോള്‍ ഖാലിദ് അഹമ്മദും എബോദത്ത് ഹൊസൈനും രണ്ട് വീതം വിക്കറ്റ് നേടി.
രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 50/2 എന്ന നിലയിലാണ്. തമീം ഇക്ബാൽ(22), മെഹ്ദി ഹസന്‍(2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മഹമ്മുദുള്‍ ഹസന്‍ ജോയ്(18*), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(8*) എന്നിവരാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.
വെസ്റ്റിന്‍ഡീസിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ 112 റൺസ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്.