അസ്ലാനി ഇനി ഇന്റർ മിലാനിൽ

Img 20220618 030925

എമ്പോളിയുടെ യുവ മധ്യനിര താരം ക്രിസ്റ്റ്യൻ അസ്ലാനിയെ ഇന്റർ മിലാൻ ടീമിലേക്ക് എത്തിച്ചു. എമ്പോളിയുടെ താരമായ 20കാരൻ ഇന്റർ മിലാനുമായി കരാറിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. എമ്പോളിയിൽ നിന്ന് 2 വർഷത്തെ ലോണിൽ ആകും അസ്ലാനി എത്തുന്നത്. 10 മില്യൺ യൂറോയോളം നൽകി ലോണിന് ശേഷം ഇന്ററിന് അസ്ലാനിയെ സ്വന്തമാക്കാം. 4 മില്യൺ ലോൺ ഫീ ആയി ഇന്റർ നൽകും.

അവസാന സീസണിൽ എമ്പോളിക്കായി നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിനയിരുന്നു. അൽബേനിയൻ താരമായ അസ്ലാനി ഇതിനകം അൽബേനിയൻ യുവ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.