ഏഷ്യ കപ്പിൽ നിന്ന് പുറത്തായെങ്കിലും ലിറ്റൺ ദാസിന് ഒരു ഓപ്പണിംഗ് പങ്കാളിയെ കണ്ടെത്തുകയെന്ന ദൗത്യത്തിനായി ബംഗ്ലാദേശ് പരീക്ഷണങ്ങള്‍ തുടരുമെന്ന് അറിയിച്ച് ഷാക്കിബ് അൽ ഹസന്‍. ഏഷ്യ കപ്പിൽ പരിക്ക് കാരണം ലിറ്റൺ ദാസ് കളിച്ചില്ലെങ്കിലും താരം മടങ്ങിയെത്തുമ്പോള്‍ ബംഗ്ലാദേശിനായി ഓപ്പണിംഗ് സ്ഥാനത്ത് പരിഗണിക്കപ്പെടുക ലിറ്റൺ ദാസിനെ തന്നെയായിരുന്നു.
താരത്തിന് ഒപ്പമാരെന്ന ചോദ്യമാണ് ബംഗ്ലാദേശിനെ അലട്ടുന്നത്. തമീം ഇക്ബാൽ ടി20യിൽ നിന്ന് വിരമിച്ച ശേഷം ഓപ്പണിംഗ് ബംഗ്ലാദേശിന് തലവേദന തന്നെയാണ്. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ കളിച്ച അനാമുള്‍ ഹക്കും മുഹമ്മദ് നൈയിമും പരാജയം ആയതോടെ ഇരുവര്‍ക്കും ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ ്വസരം ലഭിച്ചില്ല.
ഇതോടെ ബംഗ്ലാദേശ് ഓള്‍റണ്ടര്‍ മെഹ്ദി ഹസന് ആണ് ഓപ്പണിംഗ് ദൗത്യം നൽകിയത്. മാര്‍ച്ച് 2020ൽ തമീം വിരമിച്ചതിന് ശേഷം 38 ടി20 മത്സരങ്ങളിൽ നിന്നായി 14 ഓപ്പണിംഗ് കോമ്പിനേഷനെ ആണ് ബംഗ്ലാദേശ് പരീക്ഷിച്ചത്.
ഈ മത്സരങ്ങളിൽ നൈയിമിനാണ് ഏറ്റവും കൂടുതൽ അവസരം ലഭിച്ചത്. മെഹ്ദി ഹസനെ ഓപ്പണറുടെ റോളിൽ ബംഗ്ലാദേശ് ഏറെക്കാലമായി ആലോചിക്കുന്ന പേരാണെന്നും താരത്തിന് ഇനിയും അവസരം നൽകുമെന്നാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസനും പറഞ്ഞത്.