ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റായി തിരികെ എത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍

കോടതി വിധിയുടെ ആനുകൂല്യത്തിൽ ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡിന്റായി തിരിച്ചെത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍. ഓംബുഡ്സ്മാന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് ദീപക് വര്‍മ്മ ആണ് മുന്‍ ഇന്ത്യന്‍ നായകനെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കുവാന്‍ തീരുമാനിച്ചത്.

നേരത്തെ അസ്ഹറുദ്ദീനെ പ്രസിഡന്റ് ചുമതലകളിൽ നിന്ന് ഹൈദ്രാബാദ് ക്രിക്കറ്റ് കൗണ്‍സിലിന്റെ അപെക്സ് കൗൺ‍സിലിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ബോര്‍ഡ് ഭരണഘടനയെ ലംഘിച്ചു എന്നതായിരുന്നു അസ്ഹറുദ്ദീനെതിരെയുള്ള കുറ്റം.

ഇപ്പോള്‍ അപെക്സ് കൗൺസിലിലെ ഈ അഞ്ച് അംഗങ്ങളെ അയോഗ്യരാക്കുവാനും ഓംബുഡ്സ്മാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Previous articleഗോൾ കീപ്പർ ശങ്കർ റോയ് ഇനി പഞ്ചാബ് എഫ് സിയിൽ
Next articleഅത്ലറ്റിക്കോ മാഡ്രിഡിന്റെ പുതിയ ജേഴ്സി എത്തി