മക്ഗ്രാത്ത് തന്നെക്കാള്‍ ഏറെ മികച്ച ബൗളര്‍: ജെയിംസ് ആന്‍ഡേഴ്സണ്‍

- Advertisement -

ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറും ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളര്‍ എന്ന പട്ടം ഗ്ലെന്‍ മക്ഗ്രാത്തില്‍ നിന്ന് സ്വന്തമാക്കിയ ജെയിംസ് ആന്‍ഡേഴ്സണ്‍ പറയുന്നത് തന്നെക്കാള്‍ ഏറെ മികച്ച ബൗളറാണ് ആന്‍ഡേഴ്സണ്‍ എന്നാണ്. മുഹമ്മദ് ഷമിയെ കെന്നിംഗ്ടണ്‍ ഓവലില്‍ പുറത്താക്കി ഇംഗ്ലണ്ടിനു 4-1 ന്റെ പരമ്പര വിജയം സമ്മാനിച്ച ആന്‍ഡേഴ്സണ്‍ മക്ഗ്രാത്തിന്റെ 563 വിക്കറ്റുകളെന്ന നേട്ടവും മറികടന്നിരുന്നു.

അഞ്ച് ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റുകളാണ് ആന്‍ഡേഴ്സണ്‍ പരമ്പരയില്‍ സ്വന്തമാക്കിയത്. മക്ഗ്രാത്ത് തന്നെക്കാള്‍ മികച്ച ബൗളറാണെന്നും താന്‍ അദ്ദേഹത്തിന്റെ നേട്ടം മറികടന്നുവെങ്കിലും കൃത്യതയിലും ബൗണ്‍സിലും പന്തിനെ മൂവ് ചെയ്യിക്കുവാനുള്ള കഴിവും മക്ഗ്രാത്തിനെ മികച്ച ബൗളറാക്കുന്നു.

Advertisement