ലാലിഗ അമേരിക്കയിൽ നടത്തുന്ന തടയാൻ സ്പാനിഷ് പ്രധാനമന്ത്രി

അമേരിക്കയിൽ ലാലിഗ മത്സരങ്ങൾ കളിക്കാനുള്ള ലീഗ് കമ്മിറ്റിയുടെ തീരുമാനത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി തടുക്കും. തനിക്കുള്ള വീറ്റോ അധികാരം വെച്ച് അമേരിക്കയിൽ ലാലിഗ മത്സരം നടത്താനുള്ള തീരുമാനം റദ്ദാക്കാൻ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസ് നടപടി എടുത്തതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യമായി നടത്താൻ തീരുമാനിച്ച ബാഴ്സലോണ ജിറോണ മത്സരം ഇതോടെ സ്പെയിനിൽ തന്നെ നടക്കും.

നേരത്തെ അമേരിക്കയിൽ കളിക്കാനുള്ള അന്തിമ തീരുമാനം താരങ്ങൾക്കും RFFEക്കും ലാലിഗ വിട്ടു കൊടുത്തിരുന്നു. അമേരിക്കയിൽ കളി നടത്താനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ആദ്യം നടക്കുന്ന മത്സരമായേനെ ബാഴ്സലോണയും ജിറോണയും തമ്മിലുള്ള പോരാട്ടം.

ജനുവരി 27നായിരുന്ന്യ് അമേരിക്കയിൽ ബാഴ്സലോണ ജിറോണ മത്സരം നടത്താൻ തീരുമാനിച്ചത്. ഒരു വർഷത്തിൽ ഒരു മത്സരം ലാലിഗയിൽ എന്ന അടിസ്ഥാനത്തിൽ 15 വർഷത്തേക്കാണ് ലാലിഗ കരാർ ആക്കിയത്.

Previous articleമക്ഗ്രാത്ത് തന്നെക്കാള്‍ ഏറെ മികച്ച ബൗളര്‍: ജെയിംസ് ആന്‍ഡേഴ്സണ്‍
Next article2019 ലോകകപ്പ് വരെ ധോണി തുടരണം: വിരേന്ദര്‍ സേവാഗ്